എന്‍റെ കിറുക്കുകള്‍.. തുടര്‍ച്ച..(2)
ആപേക്ഷികതയെ കുറിച്ചു തന്നെയാവാം.. (ആപേക്ഷികതാ സിദ്ധാന്തം കണ്ടു പിടിച്ച മഹാന് സ്തുതി..!)
ഹോ.. ഒഴിവു കഴിവുകളുടെ ഒരു അപൂര്‍വ സിദ്ധാന്തം.. ഈ ലോകത്തില്‍ എല്ലാം... എല്ലാം ആപേക്ഷികം ആണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം..
എന്നെ സംബന്ധ്ധിച്ചിടത്തോളം ഞാന്‍ നില്‍ക്കുമ്പോള്‍ ഭൂമി നിശ്ചലം തന്നെയാണ്.. അന്യ ഗ്രഹങ്ങളെ, സൂര്യനെ സംബന്ധിച്ച്, അത് ചലിച്ചു കൊണ്ടേയിരിക്കുന്നു.. നമ്മള്‍ പറയുന്നു, ഭൂമി സൂര്യനെ ചുറ്റി വരുന്നു എന്ന്.. ആകാശ ഗംഗയെ സംബന്ധിച്ച് സൂര്യനും കറങ്ങുന്നു എന്ന്... ഹോ.... മൊത്തത്തില്‍ കറങ്ങുന്നു..
ഇവിടെ, മരിച്ചു പോകുന്നവര്‍ ഒരുപാട് ഉള്ളത് കൊണ്ടാണ് നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന് നമ്മള്‍ പറയുന്നത്... അല്ലേ..??
അല്ലെങ്കില്‍, ജീവിച്ചിരിക്കുന്നവര്‍ ഉള്ളത് കൊണ്ടാവണം ആരെങ്കിലും മരിച്ചു പോയെന്ന് നമ്മള്‍ പറയുന്നത്..
ഞാനോ നീയോ...
ആരൊക്കെ ജീവിക്കുന്നു..??? മരിക്കുന്നു...????
ഞാനില്ലെങ്കില്‍ നീ ഏതാണ്..? നീ ഇല്ല എങ്കില്‍ ഞാന്‍ ഏതാണ്?
വീണ്ടും തല കറങ്ങുന്നു എനിക്ക് .. (അതോ മറ്റെല്ലാം കറങ്ങുക ആണോ...??!!)
നമ്മള്‍ ജീവിക്കുന്നു എന്നതിന് എന്താണ് ഉറപ്പ്..??
പലപ്പോഴും നമ്മള്‍ മരിച്ചിരിക്കുന്നു എന്ന് നമ്മള്‍ക്ക് തന്നെ തോന്നാന്‍ എന്തേ കാരണം..??
എന്തിനു പ്രണയത്തെ മാത്രം മാറ്റി നിര്‍ത്തണം..??
നീ എന്നെ ഒരുപാട് പ്രണയിക്കുന്നു എന്ന് പറയുമ്പോഴും നീ പോലുമറിയാതെ എന്തൊക്കെയോ എന്നില്‍ വെറുക്കുന്നില്ലേ നീ...? (ഞാനും..?!)
അതേ പോലെ നീ എന്നെ വെറുക്കുന്നു എന്ന് പറയുമ്പോഴും എനിക്കറിയാം, എന്തൊക്കെയോ നീ ഇഷ്ടപ്പെടുന്നും ഉണ്ടെന്ന്...!!
വേവുന്ന വെയിലില്‍ നിന്‍റെ കണ്ണില്‍ നോക്കി ഞാന്‍ പറഞ്ഞിരിക്കും എന്‍റെ മനസ്സ് തണുക്കുന്നു എന്ന്.. അപ്പോഴും എനിക്കറിയാം ആരെങ്കിലും ഒക്കെ എനിക്കായി എവിടെയൊക്കെയോ വേവുന്നുണ്ടാവും എന്ന്..
നിന്‍റെ ചൂടിനോട് ഒട്ടി നില്‍ക്കുമ്പോള്‍ സത്യമായും ഞാന്‍ തണുത്തു മരച്ചു പോയിട്ടുണ്ട്.. സത്യം..!!
സത്യം എന്ന് പറയുന്നത് തന്നെ ഒരു വലിയ കള്ളം തന്നെ അല്ലേ നിനക്ക്..??
അതും ആപേക്ഷികം.. എന്‍റെ സത്യങ്ങളും ശരികളും എന്നും..
എന്നും നിനക്ക് കള്ളങ്ങളോ തെറ്റുകളോ ഒക്കെ ആയിരുന്നു..(എനിക്ക് തിരിച്ചും..!!)
അത് കൊണ്ട് തന്നെയാവാം പ്രണയം ഒരു പച്ച്ചക്കള്ളമെന്നു നീയും ഒരു വലിയ സത്യം എന്ന് ഞാനും വിശ്വസിച്ച് പോരുന്നത്... വിചിത്രം തന്നെ അല്ലേ...??
വസ്തുതകള്‍ എന്നും വിചിത്രമായത് തന്നെ..
എനിക്ക് വട്ടാണെന്ന് നിങ്ങളില്‍ പലരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും, അല്ലേ?
അതെന്തു കൊണ്ടു തിരിച്ചു ചിന്തിച്ചു കൂടാ..??
അല്ലെങ്കിലും, ഒരുപാട് ഭ്രാന്തന്മാര്‍ ഈ ലോകത്ത് ഉള്ളത് കൊണ്ടു മാത്രമല്ലേ കുറേ പേരെങ്കിലും ഭ്രാന്തില്ല എന്ന് വിശ്വസിച്ചു ജീവിച്ചു പോകുന്നത്...?! (അതോ, മരിച്ചു പോകുന്നത്...!!)
അങ്ങനെ അങ്ങനെ അങ്ങനെ................................
(വീണ്ടും തുടര്‍ന്നേക്കാം ഈ കിറുക്കുകള്‍...!!)
No comments:
Post a Comment