തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കാവുന്ന ചില അടയാളങ്ങള്‍.
വഴിവക്കില്‍
ചിതലുകളെയും
പുഴുക്കളെയും
ഉറുമ്പുകളേയും
വിഴുങ്ങിയിരിക്കുമ്പോള്‍
വഴിയെ പോയവര്‍
പറഞ്ഞത്രേ
ഭ്രാന്താണെന്ന്...!
അപ്പോഴും
ഞാന്‍ വിളിച്ചു പറഞ്ഞത്
അടയാളങ്ങളെ കുറിച്ച്.
ഒരിക്കലും
തോല്പിക്കപ്പെടില്ലാത്ത
ലക്ഷ്യങ്ങളുടെ
തോല്‍പ്പിക്കാന്‍
കഴിഞ്ഞേക്കാവുന്ന
വെറും അടയാളങ്ങളെ മാത്രം കുറിച്ച്...
ചിരിച്ചു കൊണ്ടാവണം
നിങ്ങളും
കടന്നു പോയത്.. !
എങ്കിലും
എപ്പോഴാണ്
നിങ്ങള്ക്ക്
ഭ്രാന്തു പിടിച്ചത്...?
അതേ വഴിവക്കില്‍
എന്റെ ജഡം
ഉറുമ്പരിച്ചു
ചിതലരിച്ചു
പുഴു പുളച്ചു
കിടന്നപ്പോഴോ....?
അതോ
നിങ്ങള്‍ തന്നെ കിടന്നപ്പോഴോ...?
No comments:
Post a Comment